Trending

മന്ദാരം പബ്ലിക്കേഷൻസിന്റെ 'ലിറ്ററേച്ചർ ഓഫ് ലവ് 2025' പുരസ്കാരത്തിന് അനിൽ മണ്ണത്തൂർ അർഹനായി

മന്ദാരം പബ്ലിക്കേഷൻസിന്റെ 'ലിറ്ററേച്ചർ ഓഫ് ലവ് 2025' പുരസ്കാരത്തിന് അനിൽ മണ്ണത്തൂർ അർഹനായി


കോഴിക്കോട്: മന്ദാരം പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ 'ലിറ്ററേച്ചർ ഓഫ് ലവ് 2025' പുരസ്‌കാരത്തിന് (ലേഖന വിഭാഗം) കോഴിക്കോട് ജില്ലയിൽ നിന്നുള്ള അനിൽ മണ്ണത്തൂർ അർഹനായി. വരമൊഴി ഓൺ‌ലൈൻ മാസികയുടെ സ്ഥിരം എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം.
സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുന്ന സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിന് അനിൽ മണ്ണത്തൂർ അർഹനായത് അദ്ദേഹത്തിന്റെ മികച്ച ലേഖനങ്ങളെ മുൻനിർത്തിയാണ്.
പുരസ്‌കാര നേട്ടത്തിൽ അനിൽ മണ്ണത്തൂരിന് വരമൊഴി കോർഡിനേറ്റർമാർ അഭിനന്ദനം അറിയിച്ചു. തങ്കമ്മ കപിൽ നാഥ്, ശരണ്യ ലിജിത്ത്, സുരേഷ് എരുമേലി എന്നിവർ ആശംസകൾ നേർന്നു.
കൂടാതെ, പ്രശസ്ത ലൈഫ് സ്കിൽ കൺസൾട്ടന്റും മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റും ട്രൂലൈവ് ഓൺലൈൻ മീഡിയ ചാനൽ ഡയറക്ടറുമായ ആമിന ജിജുവും അനിൽ മണ്ണത്തൂരിനെ അഭിനന്ദിച്ച് രംഗത്തെത്തി. അനിൽ മണ്ണത്തൂരിന്റെ ഭാവി സാഹിത്യജീവിതത്തിന് എല്ലാവിധ ആശംസകളും അവർ നേർന്നു.

Post a Comment

Previous Post Next Post