യു ഡി എഫ് ചെറൂപ്പ ഡിവിഷൻ കൺവെൻഷൻ
മാവൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷൻ സ്ഥാനാർഥി തൊണ്ട്യേരി ഉമ്മർ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് ദേശീയ ജന. സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ. നിധീഷ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ യു.എ. ഗഫൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാർ എം. പി. കേളു കുട്ടി, മുസ്‌ലിം ലീഗ് നിയോജമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മാങ്ങാട്ട്അബ്ദുൽ റസാക്ക്, എ കെ മുഹമ്മദാലി, മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. എം. അപ്പുക്കുഞ്ഞൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ. ലത്തീഫ്, കെ പി എ ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത്, പി. സി. അബ്ദുൽ കരീം, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അബ്ദുറഹിമാൻ ഇടക്കു നി , ചെറുപ്പ ഡിവിഷൻ സ്ഥാനാർത്ഥി തൊണ്ട്യേരി ഉമ്മർ മാസ്റ്റർ, പി.ടി. അസീസ്, ഹബീബ് ചെറൂപ്പ എന്നിവർ സംസാരിച്ചു.
Tags:
Mavoor News
