വലിയ കണ്ണടകൾ
കവിത
നചന : മശ്ഹൂദ് പൂക്കോട്ടൂർ
കേട്ടുമടുത്തിട്ടുണ്ട്
സിന്ദാബാദെന്ന ശബ്ദം,
പലനിറം പകർന്ന
പതാക ചാർത്തി,
വെള്ള ഷർട്ടും
രണ്ടുകര മുണ്ടുമെടുത്ത
അധ്യക്ഷന്റെ പ്രസംഗം
തീർന്നിട്ടുണ്ട്.
ഇപ്പുറത്ത്
പോലീസ് സേന
സജ്ജരാണ്,
ബാരിക്കേഡും ലാത്തിയും
ഇന്നുമവർക്ക്
വെറുതെയായിട്ടില്ല.
ജീവതം സമർപ്പിച്ച
കുഞ്ഞാടുകളെ
ചെന്നായ പിടിക്കെട്ടെന്ന്
കരുതിയയച്ച
ആട്ടിടിയന്മാരവിടെ-
യിരിപ്പുണ്ട്..,
കണ്ണടകൾക്കു പിന്നിൽ.....
ബോംബുകൾ പൊട്ടാൻ
ഈ കണ്ണടകളുടെ
ആഹ്വാനമാകാം...
അന്യരെ വീഴ്ത്താൻ
ഇവർ തന്ന കത്തികളാവാം....
പക്ഷെ...,
ഉത്തരവാദികൾ കുഞ്ഞാടുകളാണ്.....
അന്തസ്സ് കണ്ണടകൾക്കാണ്
ഇനിയാണ്
വലിയ കണ്ണടകളുടെ
എഴുന്നള്ളൽ
ദേഷ്യവും സഹതാപവും
നിറഞ്ഞ കണ്ണുകളുടെ
പെരുംതള്ളൽ
വാർന്ന പാർട്ടിരക്തത്തിന്റെ
പകരം ചോദിക്കാനായിട്ട്...
അല്ലെങ്കിൽ
കുറ്റവാളികൾ കുഞ്ഞാടുകളെ
തള്ളിപ്പറയാനായിട്ട്
"കൊഴിഞ്ഞ രക്തതുള്ളികളുടെ
ഗന്ധം പോലുമറിയാതെ"?!
നചന : മശ്ഹൂദ് പൂക്കോട്ടൂർ
Tags:
Articles
