Trending

സ്പീക്കഴ്സ് ഫോറം SIR ക്ലാസ് സംഘടിപ്പിച്ചു

സ്പീക്കഴ്സ് ഫോറം SIR ക്ലാസ് സംഘടിപ്പിച്ചു


ഫറോക്ക് : സ്പീക്കഴ്സ് ഫോറം ഫറോക്കിന്റെ നേതൃത്വത്തിൽ “SIR (സ്പെഷൽ ഇൻ്റൻസീവ് റിവിഷൻ)” വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു.  പൗരത്വ ഭീഷണി നേരിടുന്ന ഇക്കാലത്ത് SIR ന്റെ പേരിൽ സമൂഹത്തിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന പേടിപ്പെടുത്തുന്ന വാർത്തകളുടെ പേരിൽ ജനങ്ങൾ ആശങ്കയിലാണ്. ഇതിന്റെ നിജസ്ഥിതി വിശദീകരിച്ചുകൊണ്ടുള്ള വിശദമായ ക്ലാസ് നയിച്ചത് BLO മാസ്റ്റർ ട്രൈനറായ മുഹമ്മദ്‌ അഷറഫ് ആയിരുന്നു. ഫറോക്ക് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കുമാരൻ ഉദ്ഘാടനം ചെയ്തു. സ്പീക്കഴ്സ് ഫോറം ചെയർമാൻ ഇ കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംശയ നിവാരണ സെഷനിൽ പങ്കെടുത്ത മുഴുവൻ പേരുടേയും സംശയങ്ങൾക്ക് ട്രൈനർ മറുപടി നൽകി.

സ്പീക്കഴ്സ് ഫോറം കൺവീനർ മഹ്ബൂബ് കോഴിപ്പളളി സ്വാഗതവും ട്രഷറർ എ കെ റഫീക്ക് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post