ഡോ സുൽഫിക്കർ അലിക്ക് ഐ എം എ സംസ്ഥാന അവാർഡ്
കോഴിക്കോട്: മികച്ച സേവനം കാഴ്ച വയ്ക്കുന്ന ഡോക്ടർമാർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന അവാർഡിന് ഡോ സുൽഫിക്കർ അലി അർഹനായി. രോഗി പരിചരണം, ആരോഗ്യ ബോധവൽക്കരണം, പൊതുജന ബോധവൽക്കരണ പരിപാടികൾ എന്നിവക്കായി ഐഎംഎ നൽകുന്ന സംസ്ഥാന അവാർഡ് കോഴിക്കോട് വെച്ച് നടക്കുന്ന ഐ എം എ സംസ്ഥാന സമ്മേളനത്തിൽ വിതരണം ചെയ്യും. ഐ എം എ സംസ്ഥാന ഭാരവാഹിയായ ഡോ സുൽഫിക്കർ അലി കെ എൻ എം സംസ്ഥാന സെക്രട്ടറിയാണ്. കെഎൻഎം ആരോഗ്യ വിഭാഗമായ ഐ എം ബിയുടെയും ഔദ്യോഗിക ചാനലായ റിനൈ ടിവിയുടെയും ചുമതലക്കാരനാണ്
Tags:
Kozhikode News
