കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് മാവൂർ ബഡ്സ് സ്ക്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മാതൃകയായി
മാവൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും സ്കൂളിലെ വിദ്യാർഥികളായ ഹരിഷിനും, സുഹൈലക്കും കളഞ്ഞുകിട്ടിയ അര പവനിൽ അധികം തൂക്കം വരുന്ന സ്വർണാഭരണം ഉടമസ്ഥയായ എഴുന്നിലത്ത് റുക്സി ക്ക് സ്കൂൾ പ്രിൻസിപ്പൽ സരസ്വതി ടീച്ചർ, സാജിത ടീച്ചർ, മറിയം ടീച്ചർ, പി.ടി. എ പ്രസിഡണ്ട് കെ.പി. അനിരുദ്ധൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഹരീഷും സുഹൈലയും ചേർന്ന് കൈമാറി. അതിരാവിലെ സ്ക്കൂൾ കോമ്പൗണ്ടിൽ വെച്ച് നടത്താറുള്ള മെക്സെവൻ പരിശീലനത്തിനിടെ
ആയിരിക്കാം സ്വർണ്ണാഭരണം നഷ്ടമായതെന്ന് ഉടമസ്ഥ അറിയിച്ചു. സ്വർണ്ണാഭരണം കണ്ടെടുത്ത കുട്ടികളെ ഉടമ റുക്സി പ്രത്യേകം അഭിനന്ദിക്കുകയും ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിലേക്കുള്ള ഫണ്ട് നൽകുകയും ചെയ്തു.
Tags:
Mavoor News
