കോഴിക്കോട് റൂറൽ ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി
പെരുമണ്ണ : നാല് ദിവസങ്ങളിലായി പെരുമണ്ണ പുത്തൂർമഠം എ എം എൽ പി സ്കൂൾ പ്രധാന വേദിയായി നടന്നു വന്ന
കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവത്തിന് പരിസമാപ്തി.
കോഴിക്കോട് റൂറൽ ഉപ ജില്ലയിലെ 68 വിദ്യാലയങ്ങളിൽ നിന്ന് 4727 മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. കലോത്സവ സമാപന സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി.
എൽ പി വിഭാവഗത്തിൽ 65 പോയിന്റ് നേടി എ എൽ പി സ്കൂൾ ഒളവണ്ണ, യു പി വിഭാഗത്തിൽ 80 പോയിന്റ് നേടി സെൻ്റ് സേവിയേഴ്സ് യു പി സ്കൂൾ പെരുവയൽ, ഹൈസ്‌കൂൾ വിഭാഗത്തിൽ 235 പോയിന്റ് നേടി
ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ മെഡിക്കൽ കോളേജ് കാമ്പസ്,
ഹയർ സെക്കന്ററി വിഭാഗത്തിൽ
262 പോയന്റ് നേടി റഹ്മാനിയ ഹയർ സെക്കണ്ടി സ്കൂൾ എന്നിവർ ചാമ്പ്യൻമാരായി.
ചടങ്ങിൽ സി ഉഷ, പ്രേമദാസൻ കെ, ദീപ കാമ്പുറത്ത്, കോഴിക്കോട് എ ഇ ഒ കുഞ്ഞി മൊയ്തീൻ കുട്ടി, റഷീദ് പാവണ്ടൂർ, മിനിത എൻ എന്നിവർ സംസാരിച്ചു.
Tags:
Perumanna News
