Trending

പക്ഷി നിരീക്ഷണ ദിനത്തിൽ തെങ്ങിലക്കടവ് പക്ഷി നിരീക്ഷണ കേന്ദ്രം സന്ദർശിച്ചു ബി ടി എം ഒ യു പി സ്കൂൾ പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ

പക്ഷി നിരീക്ഷണ ദിനത്തിൽ തെങ്ങിലക്കടവ് പക്ഷി നിരീക്ഷണ കേന്ദ്രം സന്ദർശിച്ചു ബി ടി എം ഒ യു പി സ്കൂൾ പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ



വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിലെ പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ പക്ഷി  നിരീക്ഷണ ദിനത്തിൽ പരിസര പ്രദേശമായ മാവൂർ തെങ്ങിലക്കടവ് പക്ഷി സങ്കേതം സന്ദർശിക്കുകയും പക്ഷിനിരീക്ഷകനും പത്രപ്രവർത്തകനുമായ  പി ടി മുഹമ്മദുമായി അഭിമുഖം നടത്തുകയും ചെയ്തു.മുൻ കാലങ്ങളിൽ മുപ്പത്തിയാറ് ഇനം വിദേശ പക്ഷികൾ ഉൾപ്പെടെ നൂറ്റി അമ്പതോളം ഇനത്തിൽ പെട്ട ദേശാടനപ്പക്ഷികൾ വരാറുള്ള ഇവിടെ കാട്ടു താറാവ്, ചാരകൊക്ക്, കരിങ്കൊക്ക്, നാടൻ വേലിതത്ത തുടങ്ങി വളരെ കുറഞ്ഞ പക്ഷികളെ മാത്രമാണ് കാണാൻ സാധിച്ചത്. നീർത്തടങ്ങളിൽ പരന്നു കിടക്കുന്ന പായലും പുല്ലും കാരണം ദേശാടനപ്പക്ഷികൾക്ക് ആഹാരം ലഭിക്കാത്തതാണ് ഇവയുടെ വരവ് കുറയാൻ ഇടയാക്കിയത്.നിരവധി തവണ പ്രദേശത്തെ പക്ഷിനിരീക്ഷകർ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല. പി ടി മുഹമ്മദിന്റെ ശേഖരത്തിലുള്ള ആൽബം  കുട്ടികളെ  കാണിക്കുകയും അവിടെ സ്ഥിരം വരാറുള്ള പക്ഷികളെ കുറിച്ചു  വിവരങ്ങൾ കൈമാറുകയും ചെയ്തു.വലിയ തോതിൽ പരന്നു കിടക്കുന്ന പായലുകൾ പ്രദേശത്തെ  ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുകയും പക്ഷികളുടെ വംശനാശത്തിനു കാരണമാവുകയും ചെയ്യും.നടപടി ഉണ്ടായില്ലെങ്കിൽ വരും കാലങ്ങളിൽ വലിയ വിപത്ത് ആയിരിക്കും ഉണ്ടാവുക. ഉടനെ തന്നെ പായലും പുല്ലും നീക്കം ചെയ്ത് പറവകൾക്ക് അനുകൂല സാഹചര്യമൊരുക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post