എംഇഎസ് ,സിബിഎസ്ഇ സ്കൂൾ സംസ്ഥാന വോളിബോൾ, ത്രോബോൾ ചാമ്പ്യൻഷിപ്പ്: രാജാ സ്കൂളിന് ഇരട്ട കിരീടം
ചാത്തമംഗലം :എംഇഎസ് സ്കൂൾ എജുക്കേഷൻ ബോർഡിൻറെ ആഭിമുഖ്യത്തിൽ , സിബിഎസ്ഇ സ്കൂൾ വോളിബോൾ ,ത്രോ ബോൾ ചാമ്പ്യൻഷിപ്പുകൾ, കളൻതോട് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ചാമ്പ്യൻഷിപ്പുകളുടെ ഉദ്ഘാടനം മുൻ ദേശീയ വോളിബോൾ പ്ലെയറും കാലിക്കറ്റ് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറിയുമായ കെ കെ മുസ്തഫ നിർവഹിച്ചു
വോളിബോൾ ടൂർണമെന്റിൽ എം ഇ എസ് രാജാ സ്കൂൾ ചാമ്പ്യൻമാരായ പ്പോൾ,എംഇഎസ് വളാഞ്ചേരിേ എംഇഎസ് കൈതപ്പൊയിൽ എന്നീ സ്കൂളുകൾ യഥാക്രമം ഫസ്റ്റ് ,സെക്കൻ്റ് റണ്ണറപ്പുകൾ കരസ്ഥമാക്കി.
ടൂർണ്ണമെൻറ് മികച്ച അറ്റാക്കറായി എം ഇ എസ് രാജയുടെ ആദിൽ ജസീറിനെയും, മികച്ച സെറ്ററായി രാജയുടെ തന്നെ ആമിക് ചൗധരിയെയും തിരഞ്ഞെടുത്തു
ത്രോബോളിൽ, രാജാ സ്കൂൾ ടൂർണമെൻറ് ജേതാക്കമായി .എംഇഎസ് പട്ടാമ്പി രണ്ടും എംഇഎസ് വളാഞ്ചേരി മൂന്നും സ്ഥാനങ്ങൾ നേടി. ചാമ്പ്യൻഷിപ്പിന്റെ മികച്ച കളിക്കാരിയായി രാജാ സ്കൂളിൻറെ കെൻസ് നിയാസിനെ തെരഞ്ഞെടുത്തു
എംഇഎസ് എജുക്കേഷൻ ബോർഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ് അധ്യക്ഷതവഹിച്ച ഉദ്ഘാടന ചടങ്ങിൽ രാജാ സ്കൂൾ ചെയർമാൻ പി കെ അബ്ദുല്ലത്തീഫ് സ്കൂൾ സെക്രട്ടറി എം പി സി നാസർ എസ് എം സി മെമ്പർ എ സി അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായി .
പ്രിൻസിപ്പാൾ രമേഷ് കുമാർ സി എസ് സ്വാഗതവും , വൈസ് പ്രിൻസിപ്പാൾ റസീന കെ നന്ദിയും പറഞ്ഞു
സമാപന ചടങ്ങിൽ എഡ്യൂകേഷൻ ബോർഡ് ഡയറക്ടർ എൻ കെ ബാലകൃഷ്ണൻ, രാജാ സ്കൂൾ ചെയർമാൻ പി കെ അബ്ദുല്ലത്തീഫ് എന്നിവർ നേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
Tags:
Mavoor News
