Trending

സ്നേഹസ്പർശം കൂട്ടായ്മ ലോഗോ പ്രകാശനവും ചൂലൂർ സി എച്ച് സെന്റർ സന്ദർശനവും നടത്തി

സ്നേഹസ്പർശം കൂട്ടായ്മ ലോഗോ പ്രകാശനവും ചൂലൂർ സി എച്ച് സെന്റർ സന്ദർശനവും നടത്തി


പരസ്പര സ്നേഹ സൗഹൃദ സഹവർത്തിത്വത്തിലൂടെ സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന രീതിയിലുള്ള ഒരു താങ്ങായി നിലകൊള്ളുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടി രൂപീകൃതമായ സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്യുകയും കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൂലൂർ സി എച്ച് സെന്റർ സന്ദർശിക്കുകയും ചെയ്തു
     
 
ചൂലൂർ സി എച്ച് സെന്ററിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ ബഹുമാന്യനായ ഇടി മുഹമ്മദ് ബഷീർ എം പി സ്നേഹ സ്പർശം ഭാരവാഹി ഹാരിസ് കോട്ടക്കലിന് ലോഗോ നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സെന്റർ സെക്രട്ടറി അലിഹസ്സൻ സാഹിബ്,, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് ചെയർമാൻ കെ പി യൂ അലി സ്നേഹ സാന്ത്വനം കൂട്ടായ്മയിലെ അംഗങ്ങളായ റംസീന കുറ്റിക്കാട്ടൂർ,സുഹറ മാവൂർ,സുബൈദ മാവൂർ, സൗദ ബീവി, റഹ്മത്തുന്നീസ, സാലിം, റിഫാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമപ്പം കുശലാന്വേഷണങ്ങളുമായി ഏറെനേരം ചിലവഴിച്ചു അവർക്കായി ഒരു ചായ സൽക്കാരവും നടത്തിയാണ് സന്ദർശന സംഘം  മടങ്ങിയത്

Post a Comment

Previous Post Next Post