സർവ്വീസ് സ്റ്റേഷൻ മാക്കിനിയാട്ട്താഴം റോഡ് കൾവർട്ട് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച സർവ്വീസ് സ്റ്റേഷൻ മാക്കിനിയാട്ട്താഴം റോഡ് കൾവെട്ട് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രസ്തുത പദ്ധതി പ്രാവർത്തികമാക്കിയത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ടി മിനി, സമീറ അരിപ്പുറത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.എം ഗണേശൻ, എൻ.വി കോയ, സതീഷ് ബാബു, പ്രേമരാജൻ, ഹരിദാസൻ മാക്കിനിയാട്ട്, റെസിഡൻസ് അസോസിയേഷൻ പ്രതിനിധി ജയൻ കടലുണ്ടി, റോഡ് കമ്മിറ്റി കൺവീനർ എം സിനീഷ് എന്നിവർ സംസാരിച്ചു.
Tags:
Perumanna News
