80-ാം പിറന്നാൾ ദിനത്തിൽ ആദരിച്ചു
മാവൂർ: പി എഫ് പെൻഷനേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ടി.പി. ഉണ്ണിക്കുട്ടിയുടെ 80-ാം പിറന്നാൾ ദിനത്തിൽ മാവൂർ പൗരാവലി ആദരിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി ഇ. ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ദേശീയ സെക്രട്ടറി എം. പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹിമാൻ, ഇ പി എഫ് അഖിലേന്ത്യ പ്രസിഡൻറ് എം. ധർമ്മജൻ, ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി ടി. കെ. രമേശൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ജി. പങ്കജാക്ഷൻ, കെ. എം. അപ്പുകുഞ്ഞൻ, സി. ബാബുരാജ്, എൻ. പി അഹമ്മദ്, പി ചന്ദ്രൻ, സി. പ്രഭാകരൻ, കാനംങ്ങോട്ട് ഹരിദാസ്, ടി.പി. ഉണ്ണിക്കുട്ടി എന്നിവർ സംസാരിച്ചു
Tags:
Mavoor News
