അങ്കത്തട്ടിലെ കലാലീഗ് സാരഥികൾക്ക് വിജയാശംസകൾ
തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അങ്കത്തട്ടിൽ കലാലീഗിൻ്റെ സാരഥികളിൽ പ്രധാനികളും പോർക്കളത്തിലിറങ്ങി സജീവമാണ്.
ജില്ലാ ജന.സെക്രട്ടറി സി.മുനീറത്ത് ടീച്ചർ മാവൂർ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്.2015ൽ പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിച്ചവരാണവർ.
സംസ്ഥാന കമ്മറ്റി ട്രഷററും കോഴിക്കോട് ജില്ലയുടെ കരുത്തുമായ സി.പി.ശ്രീകല കോഴിക്കോട് കോർപ്പറേഷനിലേക്കാണ് മൽസരിക്കുന്നത്. കുന്ദമംഗലം നിയോജക മണ്ഡലം കലാ ലീഗ് വൈ പ്രസിഡണ്ടും മികച്ച കലാകാരനുമായ ബിജു ശിവദാസ് മൽസരിക്കുന്നത് പെരുവയൽ ഗ്രാമ പഞ്ചായത്തിലേക്കാണ്.
നിലവിൽ പഞ്ചായത്ത് ജനപ്രതിനിധിയാണ് അദ്ദേഹം.
ഗായികയും കലാ ലീഗിൻ്റെ കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറിയുമായ മുനീഫ ടീച്ചർ പാലാഴി ഒളവണ്ണ ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്നു.
വനിതാ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജന. സെക്രട്ടറിയും കലാ ലീഗ് മണ്ഡലം എക്സിക്യൂട്ടീവ് അംഗവുമായ സി.കെ. ഫസീല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മൽസരിക്കുന്നത്.
പെരുവയൽ പഞ്ചായത്ത് കലാ ലീഗ് എക്സിക്യൂട്ടീവ് മെമ്പർ എൻ.കെ റംല പെരുവയൽ ഗ്രാമ പഞ്ചായത്തിലേക്കാണ് മാറ്റുരക്കുന്നത്.
കലാ ലീഗിലെ പ്രഗൽഭർ മൽസരരംഗത്ത് മുന്നേറുമ്പോൾ ഏറെ അഭിമാനത്തോടെ നമുക്കവർക്ക് അഭിവാദ്യമർപ്പിക്കാം.
13ന് തിരഞ്ഞെടുപ്പ് റിസൽട്ട് വരുമ്പോൾ എല്ലാവരും വിജയി ശ്രീലാളിതരായി കടന്ന് വരാൻ നമ്മുടെ എല്ലാവരുടേയും പ്രാർഥനകൾ അവർക് വേണ്ടിയുണ്ടാവണം.
കലാ ലീഗിൻ്റെ സ്വന്തം ജനപ്രതിനിധികൾക്ക് നമ്മൾക്കൊരു സ്വീകരണവുമൊരുക്കാം. മുനീറത്ത് ടീച്ചർക്കും, ശ്രീകലക്കും, ബിജുശിവദാസിനും, മുനീഫ പാലാഴിക്കും, സി.കെ ഫസീലക്കും, എൻ.കെ റംലക്കും കലാലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സ്നേഹോഷ്മളമായ വിജയാശംസകൾ അർപ്പിക്കുന്നു.
Tags:
Peruvayal News
