ഓണപ്പതിപ്പ്
ചെറുകഥ
രചന : പ്രദീപ് മൂടാടി
ഒരു കോളിലൂടെ പ്രസാധകരുമായി കരാറൊറപ്പിച്ചു.
നാളെത്തന്നെ തന്നേക്കണേ......
എഴുത്തുകാരൻ്റെ മനസ്സിൽ ഇടിവെട്ടി...!
എന്താണെഴുതി കൊടുക്കുക...? കഥയോ? കവിതയോ?
ചിന്തയുടെ മണ്ഡലമാകെ യരിച്ച് പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.
നിരാശയുടെ കടന്നലുകളയാളെ കുത്തിനോവിച്ചപ്പോ ളയാൾ
ഫെയ്സ് ബുക്ക് തുറന്നു.
ഞെട്ടിപ്പോയി:
മരണ കിണറിലെ മോട്ടോർ സൈക്കിളഭ്യാസിയുടെ കറക്കം പോലെ വിഷയങ്ങൾ കിടന്ന് കറങ്ങി കൊണ്ടിരിക്കുന്നു.
ഏതാണ് സ്വീകരിക്കുക... ഏതിനായിരിക്കും മാർക്കറ്റ് ...?
ചിന്തകളയാളെ തളയ്ക്കാനൊരുങ്ങിയപ്പോൾ
ഒരു സിഗരറ്റിനയാൾ തീ കൊടുത്തു.
അയാൾ കഥയെഴുതി തുടങ്ങിയതിങ്ങനെയായിരുന്നു.'
ഓണപതിപ്പിലേക്ക് കഥ ആവശ്യപ്പെട്ട് കൊണ്ട് പത്രാധിപർ വിളിച്ചപ്പോഴാണ് ഞാനോർത്തത്
അയ്യോ... കഥ കൊടുത്തില്ലല്ലോന്ന്
അടുത്ത പേജിലെ എഴുത്താരംഭിക്കുമ്പോഴാണ് മുഖത്ത് വെള്ളം വീണത്.
ഞെട്ടിയെഴുന്നേറ്റപ്പോൾ കണ്ടത്
സംഹാരരൂപിയായി മുന്നിൽ നിൽക്കുന്നു
എൻ്റെ യമ്മ...iii.
(കഥാന്ത്യം. )
ഈശ്വരാ ഒരു കഥ പോലും
എഴുതി തീർക്കാൻ
സ്വപ്നം അനുവദിക്കുന്നില്ലല്ലോ.''?
രചന : പ്രദീപ് മൂടാടി.
Tags:
Articles
