ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പദ്ധതിയും പെരുമണ്ണ ഫാമിലി ഹെൽത്ത് സെൻ്ററും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
പറക്കോട്ട് താഴം ഒഡീസിയ ചപ്പൽ കമ്പനിയിൽ വെച്ച് നടന്ന ക്യാംപിന് പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്ററും പ്രസ്തുത ഏരിയയുടെ ഇൻചാർജ്ജുമായ ഉണ്ണിക്കൃഷ്ണൻ എം എം , പെരുമണ്ണ ഫാമിലി ഹെൽത്ത് സെൻ്ററിലെ ഹെൽത് ഇൻസ്പെക്ടർ ഷമീർ സി എന്നിവർ നേതൃത്വം നൽകി
ക്യാംപിൽ പങ്കെടുത്തവർക്കായി നടത്തിയ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ക്ഷയരോഗ നിർണ്ണയം, മലേറിയ,ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി & സി , ഡെങ്കിപ്പനി , ജീവിത ശൈലി രോഗ നിർണയം എന്നിവ നടത്തുന്നതിന് പ്രൊജക്ട് ഡോക്ടർ ബിമൽ സുഭാഷ്, ജെ എച്ച് ഐ അർത്ഥന എ കെ ,ഐ സി ടി സി ലാബ് ടെക്നീഷ്യൻ ഷൈജപ്രിയ എ.ടി, എം എൽ എസ് പി മാരായ ജിസ്ന പി, സ്വർഗ്ഗ കെ, ശ്രുതി ഭാസ്കർ, ആശാ വർക്കർ ഷീജ കെ ടി, ഫീൽഡ് കോർഡിനേറ്റർ രാധിക എം, തുടങ്ങിയവർ നേതൃത്വം നൽകുകയും ,
ഐ സി ടി സി കൗൺസിലർ ബൈജു ജോസഫ് , പ്രൊജക്ട് കൗൺസിലർ സുജീഷ് എന്നിവർ കൗൺസിലിംങ്ങ് നടത്തുകയും ചെയ്തു. കൂടാതെ പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയെ കുറിച്ച് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.
ക്യാംപിന് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും കമ്പനിയുടെ ഫിനാൻസ് മാനേജർ രാജീവ് വി, സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ് മോനിഷ വി എന്നിവർ ലഭ്യമാക്കിയിരുന്നു.
Tags:
Perumanna News
