യു ഡി എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കൺവെൻഷൻ
മാവൂർ : ജില്ലാ പഞ്ചായത്ത് ചാത്തമംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി അബ്ദുറഹിമാൻ ഇടക്കുനിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ മാവൂരിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ എം.പി. കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡൻറ് കെ . സി . അബു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി. രാമൻ, സി എം പി സ്റ്റേറ്റ് അസി. സെക്രട്ടറി സി. എൻ. വിജയകൃഷ്ണൻ, ആർ എം പി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പ്രകാശൻ, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, വിനോദ് പടനിലം, പി.സി. അബ്ദുൾ കരിം, എം.പി. ഹംസ, എൻ.പി. അഹമ്മദ്, വി.എസ്. രജ്ഞിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മാങ്ങാട്ട് അബ്ദുൾ റസാഖ് (ചെയ.), എം. പി. കേളുകുട്ടി ( കൺ.), പി.സി. അബ്ദുൾ കരിം (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.
Tags:
Mavoor News
