Trending

മകൻ്റെ തത്വവും അച്ഛൻ്റെ സൂത്രവും:

ചെറുകഥ
മകൻ്റെ തത്വവും അച്ഛൻ്റെ സൂത്രവും:
എഫ് ബി വിവർത്തനം :
രചന:മജീദ് കൂളിമാട്


തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു മകന്ന് അച്ഛൻ വിരുന്നൊരുക്കി.
ഇരുവരും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയിൽ അച്ഛൻ മകനോട് :
മോനേ, എന്ത് വിഷയത്തിലാണ് നീ ഡോക്ടറേറ്റ് നേടിയത്? നീ രോഗികളെ ചികിത്സിക്കുമോ?
മകൻ പുഞ്ചിരിച്ചു കൊണ്ട് : ഇല്ല അച്ഛാ, തത്വശാസ്ത്രത്തിലാണ് എനിക്ക് ഡോക്ടറേറ്റ്.
അച്ഛൻ:അതെന്താണ് മോനെ?
മകൻ:നമ്മുടെ മുമ്പിൽ ഭക്ഷണ പാത്രവും അതിൻ മേലെ ഒരു കോഴിയുമല്ലെ ഉള്ളത് ?
അച്ഛൻ : അതെ മോനെ.
മകൻ: എന്നാൽ പാത്രത്തിൽ രണ്ട് കോഴിയുണ്ടെന്ന് സ്ഥാപിക്കാൻ തത്വശാസ്ത്രത്തിലുള്ള എൻ്റെ ജ്ഞാനമുപയോഗിച്ച് എനിക്ക് സാധിക്കും.
അച്ഛൻ :എൻ്റെ ദൈവമെ,പെരുത്ത് സന്തോഷം.ഇപ്പോൾ കാര്യം ബോധ്യമായി.
പിന്നീട് അച്ഛൻ തമാശയായി മകനോട് :
പാത്രത്തിലുള്ള ആ ഒരു കോഴി ഞാൻ കഴിക്കാനെടുക്കാം. നിൻ്റെ തത്വ
ശാസ്ത്രമുപയോഗിച്ച് രണ്ടാമത്തെത് നിനക്ക് കിട്ടിയാൽ നീയും കഴിച്ചൊ

Post a Comment

Previous Post Next Post