Trending

മാവൂർപാടം മോണിംഗ് പ്ലയേഴ്സ് ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെൻ്റ് -ഗാസ എഫ്സി ജേതാക്കൾ

മാവൂർപാടം മോണിംഗ് പ്ലയേഴ്സ് ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെൻ്റ് -ഗാസ എഫ്സി ജേതാക്കൾ


മാവൂർ : മാവൂർ പാടം മോണിംഗ് പ്ലയേഴ്സ് സംഘടിപ്പിച്ച എട്ടാമത് പ്രാദേശിക ഏകദിന ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാസ എഫ്സി ജേതാക്കളായി.ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിക്ടറി എഫ്സിയെ പരാജയപ്പെടുത്തി. 6 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ മികച്ച കളിക്കാരനായി ഉബൈദിനേയും ( വിക്ടറി എഫ്സി ) കീപ്പറായി അയ്മനേയും ( ഫതറ എഫ്സി ) ഡിഫൻ്ററായി ഷമീമിനേയും ടോപ് സ്കോററായി നാസിഫിനേയും (ഇരുവരും ഗാസ എഫ്സി )തെരെഞ്ഞെടുത്തു. വിജയികൾക്ക് ക്യാപ്റ്റൻ ഡോ: അബ്ദുൽ അസീസ് പാലക്കോളിൽ ട്രോഫികൾ വിതരണം ചെയ്തു. കെ.ടി. അഹമ്മദ് കുട്ടി മുജീബ് ബിസ് ബിസ്,ലത്തീഫ് പാലക്കോളിൽ, അബുസാലിഹ് പി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post