എംഇഎസ് രാജാ സ്കൂൾ ദ്വിദിന ശിശുദിനാഘോഷം സമാപിച്ചു.
കളൻതോട്: എംഇഎസ് രാജാ സ്കൂൾ ശിശുദിനാഘോഷം ; ക്രെസി റ്റ 2025, വിവിധ പരിപാടികളോടെ സമാപിച്ചു. .ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം പാർവ്വണ സനീഷ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ഭാഷാ ഗാനങ്ങൾ അവർ ചടങ്ങിൽ ആലപിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന മോണ്ടിസോറി പ്രൈമറി വിദ്യാർത്ഥികളുടെ പരിപാടികളിൽ വൈവിധ്യമാർന്ന നൃത്ത നൃത്യങ്ങൾ ശിശുദിന ഗാനങ്ങൾ തുടങ്ങി അമ്പതോളം ഇനങ്ങളിലായി പരിപാടികൾ അരങ്ങേറുന്നു
മോണ്ടിസോറി സെക്ഷനുവേണ്ടി ഷെസ ഫാറൂഖ് ,നൂറ ഫാത്തിമ എന്നിവർ സ്വാഗതവും മിസ്സിസ് റിന്യ പ്രാർത്ഥനയും നടത്തി
സ്കൂൾ ചെയർമാൻ പി കെ അബ്ദുൽ ലത്വീഫ് അധ്യക്ഷ്യം വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ട്രഷറർ ബി.എം സുധീർ സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ സി. എ സ് , പി ടി എം എ പ്രസിഡണ്ട് മുജീബുറഹ്മാൻ സംസാരിച്ചു.. എസ് എം സി മെമ്പർമാരായ എ.സി അബ്ദുൽ അസീസ്, ഒ പി അശ്റഫ് എന്നിവർ സന്നിഹിതരായി. പ്രൈമറി ,മോണ്ടി സൊറിസെക്ഷൻ ഹെഡുമാരായ മിസ്സിസ് ബിന്ദു കുര്യൻ , മിസ്സിസ് പ്രജാത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി സ്കൂൾ സെക്രട്ടറി എം പി സി നാസർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റസീന കെ.നന്ദിയും പറഞ്ഞു
Tags:
Mavoor News
