Trending

പാട്ടിൻറെ കൂട്ടുകാർ കോഴിക്കോടിൻറെ ആദരം: മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ച ചടങ്ങിൽ ആമിന ജിജുവിനും ആദരവ്

പാട്ടിൻറെ കൂട്ടുകാർ
കോഴിക്കോടിൻറെ ആദരം:
മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ച ചടങ്ങിൽ ആമിന ജിജുവിനും ആദരവ്


കോഴിക്കോട്: സാമൂഹിക പ്രവർത്തന രംഗത്തും ദുരന്ത മേഖലകളിലും മാതൃകാപരമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ മഠത്തിൽ അബ്ദുൾ അസീസിനെ 'പാട്ടിൻ്റെ കൂട്ടുകാർ കോഴിക്കോട്' എന്ന സഹൃദയ സംഘടന ആദരിച്ചു. 


ചടങ്ങിൽ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലും ലൈഫ് സ്കിൽ കൺസൾട്ടന്റായും മൈൻഡ് ഹീലിംഗ് തെറാപ്പിയിലും പ്രതിഭ തെളിയിച്ച കോഴിക്കോട് പെരുമണ്ണ സ്വദേശിനി ആമിന ജിജുവിനെയും ആദരിച്ചു.
കോഴിക്കോട് നടന്ന ചടങ്ങ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡൻ്റ് അബ്ദുൾ സമദ് അധ്യക്ഷനായിരുന്നു. നടനും നർത്തകനുമായ ഗിരിധർ കൃഷ്ണൻ മഠത്തിൽ അബ്ദുൾ അസീസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗിന്നസ് ലത്തീഫ് നടക്കാവ് പ്രശസ്തിപത്രം കൈമാറി. കെ.എം. ഉമ്മർ കോയ ക്യാഷ് അവാർഡ് സമ്മാനിച്ചു.
ആമിന ജിജുവിനെ കൂടാതെ, അബ്ദുൽ കലാം ആസാദ്, എ.എം. ഷാഹിദ് ലത്തീഫ്, സാബി തെക്കേപ്പു റം, വി.പി. അബ്ദുൽ ഹമീദ്, സാദിഖ് പള്ളിക്കണ്ടി, എം.വി. സലീം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പി. സജിത്ത് കുമാർ, അബ്ദുൽ കലാം ആസാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി അൻസാർ സ്വാഗതവും ട്രഷറർ പി.ടി. ഷബീർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post