ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു
ഒളവണ്ണ : ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു.
ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗഖത്താണ് (46) മരണപെട്ടത്.
ഭാര്യയും ഭാര്യാ മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്.
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനിടെ കുഴഞ്ഞുവീണ് അൽ സഹറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാളെ(ഞായർ ) നാട്ടിലേക്ക് മടങ്ങാനിരിക്കെ
ഇന്നലെ (വെള്ളി ) രാവിലെയാണ് മരണം സംഭവിച്ചത്.
എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐ ഡി സി മഹല്ല് സജീവ സഹകാരിയുമായിരുന്നു.
മയ്യിത്ത് ജന്നത്തുൽ ബഖീഅയിൽ ഖബറടക്കി .
മാതാവ്: പരേതയായ കുട്ടീമ ഹജ്ജുമ്മ.
ഭാര്യ: റംല പരുത്തിപ്പാറ.
സഹോദരങ്ങൾ: മുസ്തഫ, അബൂബക്കർ, മജീദ്, ഖദീജ, ഹഫ്സ.
Tags:
Death News
