സർജിക്കൽ ഉപകരണങ്ങൾ നൽകി
മാവൂർ : ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് 95-97 ബാച്ച് പൂർവ്വ വിദ്യാർത്ഥി വെൽഫയർ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ മാവൂർ പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ (പി.ടി.എച്ചി )ന് സർജിക്കൽ ഉപകരണങ്ങൾ നൽകി.
സർജിക്കൽ കട്ടിൽ,എയർബെഡ്, രണ്ട് നെബ് ലൈസർ, സ്റ്റിക്ക് വാക്കർ എന്നീ ഉപകരണങ്ങൾ സുന്നിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി വെൽഫെയർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് കളൻതോട് പി.ടി.എച്ച് വർക്കിംഗ് ചെയർമാൻ ടി. ഉമ്മർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പി.ടി.എച്ച് വൈസ് ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്, സുന്നിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി വെൽഫെയർ ഗ്രൂപ്പ് ട്രഷറർ മൻസൂർ ചെറുവാടി, അംഗങ്ങളായ മുംതാസ് മഠത്തിലാംതൊടി, ഷാഹിന ചെറുവാടി, സൈനബ മുന്നൂര്, നജ്മുന്നിസ ചേന്ദമംഗല്ലൂർ, പി.ടി.എച്ച് ജോ.കൺവീനർ പി. അബ്ദുൽ ലത്തീഫ്,അംഗങ്ങളായ കെ.കെ.ഷാഹിദ, കെ.സുലൈഖ എന്നിവർ സംസാരിച്ചു.
Tags:
Mavoor News
