കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചാത്തമംഗലം: കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ നടന്ന കാൻസർ ബോധവൽക്കരണ ക്ലാസ് , കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ' എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ഡോക്ടർ നീന മുനീർ ഉദ്ഘാടനം ചെയ്തു.
വിജ്ഞാനത്തിലൂടെ നേടുന്ന ഉൾക്കരുത്ത് ജീവിത്തിലെ ഏതു പ്രതികൂല
സാഹചര്യങ്ങളെയും അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും ഏതു
പ്രതിസന്ധികളിലും
പ്രതീക്ഷയുടെ ചില വാതായനങ്ങൾ നമുക്കു മുമ്പിൽ തുറന്നേക്കുമെന്നും
ഡോക്ടർ നീന മുനീർ അഭിപ്രായപ്പെട്ടു .
ഹെഡ്മാസ്റ്റർ കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.,
സി.സി.എ സെക്ഷൻ ഹെഡ്
സിജോ ജെയിംസ് , വിൽസൺ കെ.കെ എന്നിവർ ആശംസകൾ നേർന്നു
സ്കൂൾ വിദ്യാർത്ഥിയും ഡോ.നീന മുനീറിന്റെ സഹോദരിയുമായ മെഹക്ക് സോഫിയ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റസീന കെ നന്ദിയും പറഞ്ഞു.
Tags:
Mavoor News
