രക്തദാന ക്യാമ്പ് നടത്തി..
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി യൂണിറ്റിന്റെയും കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ NSSന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽരജിസ്റ്റർ ചെയ്ത 66 പേരിൽ വനിതകളടക്കം 58 പേർ രക്തദാനം നടത്തി..
MVR ക്യാൻസർ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്..
ഹോപ്പ് വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ മുറമ്പാത്തി,ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാന, എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന്, മിഷൻ കോർഡിനേറ്റർ നൗഷാദ് CV കല്ലായി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..
MVR ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ആമിൽ ഹാരിസ് സർട്ടിഫിക്കറ്റകൾ നൽകി..
ഉൽഘാടനചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ വിജോയ് തോമസ് സ്വാഗതം പറഞ്ഞു..
സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു..
NSS റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ S ശ്രീജിത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു..
NSS ജില്ലാ കൺവീനർ MK ഫൈസൽ, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, PTA പ്രസിഡന്റ് ചാൾസ് തയ്യിൽ,NSS ക്ലസ്റ്റർ കൺവീനർ ശ്രീ T രതീഷ്,ഫെഡറൽ ബാങ്ക് കോടഞ്ചേരി മാനേജർ ശ്രീ എവിൻ അഗസ്റ്റിൻ,സ്കൗട്ട് മാസ്റ്റർ ഷീൻ P ജേക്കബ് എന്നിവർ സംസാരിച്ചു..
NSS പ്രോഗ്രാംഓഫീസർ ശ്രീമതി ആഷാ മോഹൻലാൽ നന്ദി പറഞ്ഞു..
Tags:
Kozhikode News


