എടത്തനാൽ മന്ദംകാപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട എടത്തനാൽ മന്ദംകാപ്പ് റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷതവഹിച്ചു. മന്ദംകാപ്പ് ഉന്നതിയെ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്. വികസന സമിതി അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ചന്ദ്രൻ മന്ദംകാപ്പ്, ദിലീപ് ചീരാംകുന്നത്ത്, ജോയ് എടത്തനാല്‍, അമ്മു, രാമൻ, സുജാത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:
Kerala News
