Trending

സമഗ്ര ആരോഗ്യ പരിശീലനവുമായി ഐ എം ബി അഡ്വാൻസ് വളണ്ടിയർ ശില്പശാല

സമഗ്ര ആരോഗ്യ പരിശീലനവുമായി ഐ എം ബി അഡ്വാൻസ് വളണ്ടിയർ ശില്പശാല



കോഴിക്കോട്: ഓരോ വീട്ടിലും പരിശീലനം ലഭിച്ച ഒരു ആരോഗ്യ പ്രവർത്തകൻ എന്ന് ദൗത്യത്തിനായി സർക്കാറും സന്നദ്ധ സംഘടനകളും കൂട്ടായി പ്രവർത്തിക്കണമെന്ന് ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ ആഹ്വാനം ചെയ്തു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സഹകരണത്തോടെ ഐ എം ബീ സംസ്ഥാന സമിതി കോഴിക്കോട് ആസ്റ്റർ മിംസ് സിമുലേഷൻ സെൻററിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച അഡ്വാൻസ് ഹെൽത്ത് കെയർ വളണ്ടിയർ ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എമർജൻസി ലൈഫ് സപ്പോർട്ട് പദ്ധതി വ്യാപകമാക്കുക  വഴി ഒട്ടനവധി മരണങ്ങളും ദുരിതങ്ങളും ഒഴിവാക്കാനാകും, സർക്കാരുമായും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് ഐ എം ബി ഗ്രാമങ്ങളിലേക്ക് പരിശീലന പദ്ധതികളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.  കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി അധ്യക്ഷനായി.
 എമർജൻസി ലൈഫ് സപ്പോർട്ട് സംവിധാനത്തിൽ പ്രാഥമിക പരിശീലനം ലഭിച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേർക്കാണ് അഡ്വാൻസ് ഹെൽത്ത് കെയർ ശില്പശാല സംഘടിപ്പിച്ചത്. സീനിയർ കൺസൾട്ട് ഡോ നൗഫൽ ബഷീർ നേതൃത്വം നൽകി. ബേസിക് ലൈഫ് സപ്പോർട്ട്, ട്രോമാ ലൈഫ് സപ്പോർട്ട്, ഫസ്റ്റ് എയ്ഡ് അടിയന്തര സാഹചര്യങ്ങളിൽ ഇടപെടലുകൾ എന്നിവയിൽ ആസ്റ്റർ മിംസ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇൻറർനാഷണൽ ട്രെയിനിങ് സെൻറർ പരിശീലകരായ ഡോ വിനീത് ചന്ദ്രൻ,  ഡോ കെ കെ ജലീൽ, ഡോ മുഹമ്മദ് ആഷിഖ്, മുനീർ എം പി, ഡോ അബ്ദുറഹ്മാൻ കൊളത്തായി, അൻവർ പി ഓ പരപ്പനങ്ങാടി  ക്ലാസ് എടുത്തു. ഡോ ഹംസ തയ്യിൽ, ഡോ ഹമീദ് ഇബ്രാഹിം, ഡോ സി മുഹമ്മദ്, ഡോ മുഹ്സിൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.


Post a Comment

Previous Post Next Post