Trending

വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം " മില്ലത്ത് കോൺക്ലേവ് " എടവണ്ണപ്പാറയിൽനിന്ന് ഗസ്സ നഗറിലേക്ക് നടന്ന ഗ്രാൻ്റ് റാലി,

ചരിത്രം രചിച്ചു ഗ്രാൻ്റ് റാലി
മില്ലത്ത് കോൺക്ലേവിന് കൊടിയിറങ്ങി


ഗസ്സ നഗർ, പണിക്കരപ്പറായ :
മഹാറാലിയോടെ വാഴക്കാട് പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി.
റഷീദിയ അറബി കോളജ്പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ അണിനിരന്ന രണ്ടായിരത്തിയഞ്ഞൂറിലധികം തുവെള്ളപ്പടയണി
ആവേശം അലതല്ലി.
വൈറ്റ്ഗാർഡ് പരേഡിനൊപ്പം
ബാൻ്റ് താളമേളങ്ങളും
മാപ്പിള -നാടൻ കലാരൂപങ്ങളും
പ്രകടനത്തിലുട നീളം
ആരവങ്ങളുയർത്തി. കാഴ്ചക്കാരിൽ മറക്കാനാവാത്ത ദൃശ്യാവിഷ്ക്കാരമൊരുക്കിയ മഹാറാലിയിയിൽ 22 വാർഡുകളിലെ പ്രവർത്തകർ പ്രത്യകം ബാനറുകൾക്ക് കീഴിലാണ് അണിനിരന്നത്.
വിദ്യാർത്ഥികളും യുവാക്കളും റാലിയിൽ ആവേശ തരംഗമായി. ജാഥകുന്നു പോയ വഴികളിൽ കൂട്ടം കൂടിയ
നുറ് കണക്കിന് സ്ത്രീകളും നാട്ടുകാരും ഉയർത്തിയ മുദ്രാവാക്യങ്ങൾക്കും കൈയടികൾക്കുമിടയിലുടെയാണ് ജാഥ കടന്നു പോയത്. ചക്കോട് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രവർത്തകരും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ജാഥക്ക് അഭിവാദ്യം അർപ്പിച്ചു
പ്രകടനത്തിൻ്റെ മുൻ നിരയിൽ ഇ.ടി.മുഹമദ് ബഷീർ എം പി യുടെ സാന്നിധ്യം
റാലിക്ക് മാറ്റ് കൂട്ടി.
പി. എ ജബ്ബാർ ഹാജി, എം സി സിദ്ദീഖ് മാസ്റ്റർ, എം മുജീബ് മാസ്റ്റർ, ഇ.ടി ആരിഫ്, ടി.പി.അലി അക്ബർ, എം.കെ കബീർ ഹാജി, എൻ എച്ച് അലി ,കെ.വി നിസാർ, ആർ പി ഹാരിസ്, സി.കെ.അബദുൽ ലത്തീഫ് ,ശിഹാബ് ചങ്കരത്ത്,
സിദ്ധീഖ് വട്ടപ്പാറ,
കെ.എം ഇബ്രാഹിം ഹാജി കെ.ഒ.അലി ഹാജി, പി.എ ഹമീദ് മാസ്റ്റർ സി.ടി.റഫീഖ്, ടി.പി.അഷ്റഫ് ,എം സി നാസർ, ഇ.ടി. റിഷാദ്, പി.സനീർ ,ജാസിം തൻസീൽ, സാദിഖ് കാക്കാടൻ, റഫീഖ് അഫ്സൽ ടി.പി.അക്ബർ നേതൃത്വം നൽകി

Post a Comment

Previous Post Next Post