സ്നേഹ സ്പർശം കൂട്ടായ്മയുടെ നേതൃത്വത്തിൽ കീഴുപറമ്പ് ഹോം ഫോർ ഡെസ്റ്റിറ്റ്യൂട്ട് ബ്ലൈൻഡ് സന്ദർശിച്ചു
സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിലെ അംഗങ്ങൾ കുനിയിൽ-കീഴുപറമ്പിൽ സ്ഥിതിചെയ്യുന്ന കാഴ്ചയില്ലാത്തവർക്കായുള്ള അഗതി - മന്ദിരം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കാ യി അവർക്കാവശ്യമായി വന്ന അടുക്കള ഉപകാരണവും, നിത്യോപയോഗ സാധനങ്ങളും അടങ്ങിയ കിറ്റ് സമ്മാനിക്കുകയും അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു
അഗതിമന്ദിരത്തിലെ ഓഡിറ്റോറിയത്തിൽ സ്നേഹ സ്പർശം കോർഡിനേറ്റർ ഹാരിസ് കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഹ്രസ്വമായ ചടങ്ങ് സ്ഥാപന അഡ്മിനിസ്ട്രേറ്റർ അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്നേഹ സ്പർശം ഭാരവാഹികളായ മുനീർ ഊർക്കടവ് സ്വാഗത ഭാഷണം നിർവഹിക്കുകയും റംസീന കുറ്റിക്കാട്ടൂർ, സുഹറ മാവൂർ, ഷറഫു ചിറ്റാരി പിലാക്കൽ, അബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും . സുബൈദ മാവൂർ നന്ദി പ്രകാശനം നിർവഹിക്കുകയും ചെയ്തു. അഗതിമന്ദിര നിവാസികളായ തോമസ് കുട്ടി,ഗിരിജ ,രാധ ,രമേശ് ,മോഹനൻ, നാണു ശോഭ ,വിപിൻ ചന്ദ്രൻ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹ സ്പർശം അംഗങ്ങളായ റഹ്മത്തുന്നീസ,ആബിദ,സാഹിറ, ബഷീർ ഓമശ്ശേരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് ശേഷം സ്ഥാപനത്തിലെ നിവാസികൾക്കായി വിപുലമായ ഒരു ചായ സൽക്കാരവും നടത്തിയാണ് സന്ദർശക സംഘം അവിടെനിന്നും മടങ്ങിയത്
Tags:
Kozhikode News
