Trending

ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ്

ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ്


മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുകയാണ്. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ മോഹൻദാസിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാര സമർപ്പണം നടത്തി. ട്രഷറർ ഷമീം പാറക്കണ്ടി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ദിനീഷ്, ഡോ. ആൻസി മേരി, ജില്ലാ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാരി, ജമീല, ഉമ്മു സൽമ, സലീം, ഇസഹാക് തുടങ്ങിയവർ സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് നാസർ പുൽപ്പള്ളി സ്വാഗതവും സെക്രട്ടറി ജറീഷ് മാനന്തവാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post