Trending

മുതിർന്ന കോൺഗ്രസ് നേതാവ് നെരോത്ത് മുഹമ്മദ്‌ അനുസ്മരണം

നെരോത്ത് മുഹമ്മദ് അനുസ്മരണ ചടങ്ങ്:


പെരുവയൽ: മുതിർന്ന കോൺഗ്രസ് നേതാവും ജനകീയനുമായിരുന്ന നെരോത്ത് മുഹമ്മദിന്റെ അനുസ്മരണ ചടങ്ങ് യു.ഡി.എഫ്
നേതൃത്വത്തിൽ പെരുവയലിൽ നടന്നു. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ സംഭാവനകളെയും ഓർമ്മകളെയും ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രവി കുമാർ പനോളി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നെരോത്ത് മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടുകളും വ്യക്തിജീവിതത്തിലെ ലാളിത്യവും പ്രമേയത്തിൽ എടുത്തുപറഞ്ഞു.
അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക സേവനങ്ങളെ കെ മൂസ മൗലവി വിശദീകരിച്ചു.
എൻ. ടി. ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിന് ബിനു എഡ്വേഡ് സ്വാഗതം ആശംസിച്ചു.
പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബിത തൊട്ടാഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തി. സി. എം. സദാശിവൻ, ഉനൈസ് അരീക്കൽ, വിനോദ് ഇളവന, ബുഷറ, ബാലകൃഷ്ണൻ നായർ, രാജാമണി, ബോണി വർഗീസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. നേതാവിനോടുള്ള ആദരസൂചകമായി നിരവധി യു.ഡി.എഫ് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

Post a Comment

Previous Post Next Post