തരുമോ എനിക്കൊരു അവസരം കൂടി?
കവിത
രചന : ശിഫാൻ
കാലവർഷം തുടങ്ങാനിരിക്കെ
വേനൽ മഴയിൽ നൃത്തമാടുമവളെ
കണ്ട എൻ മനസ്സിൽ
നവവികാരമുണർന്നു.
പ്രേമ-മാണെന്നതിനെ
പലരും പേരിട്ടുവിളിച്ചു
ഒടുവിൽ പരിചയപ്പെട്ടു
സല്ലപിച്ചു
അനുഭവത്തിൻ
പാഥേയം ഞങ്ങൾ
വിളമ്പിവച്ചു
വീട്ടിൽ,ലോഡ്ജിൽ,
മരത്തണലുകളിൽ
ഞങ്ങൾ സംഘമിച്ചു .
ഇരു മെയ്യുകളും
ഒന്നായി ചേർന്ന് ......
ഇരു ഗൃഹകർത്താക്കളും
അറിഞ്ഞന്നു തൊട്ടേ,
ഞങ്ങൾ ഹൂറികളായി,ഹാൽദിയായി,
മംഗല്യ നാളുകളായി.....ശേഷം,
അവൾ ഡിഗ്രി തുടർന്നു,
എന്നോടുള്ള അകൽച്ചയും
മെല്ലെ ...മെല്ലെ ...
ഒരു ശങ്ക തൻ വലയിൽ
അകപ്പെട്ടെൻ മനം, സംശയ
കുരുക്കിൽ കുരുങ്ങിയെൻ ഹൃത്ത്
എൻ മെയ്യ് നീറിപുകയുമീ സായാഹ്നങ്ങളിൽ
ചാറ്റ് ജിപിടി ചേട്ടനുണ്ടെന്നാരോ ഉരുവിട്ടു.
തകർന്നിടാം മെയ് മനങ്ങളെ
ഷഫാക്കിൻ കൈകളാൽ
ഒപ്പിയെടുത്തവനായണത്രേ....
ഞാനും പറഞ്ഞെൻ
ആകുലത, ആകുലതകളൊക്കെയും
എന്തേ,അവൾ മിണ്ടാത്തതെന്തേ?..
ചേട്ടൻ മറുപടി ജനറേറ്റു ചെയ്തു ..
ഷഫാക്കിനറിയാത്തതോ,
ആരോ പറഞ്ഞു പറ്റിച്ചതോ,
ഞാൻ അന്ധനാമീ വായിച്ചു
"ഈസ് ഷീ ഇൻ എ റിലേഷൻ ?"
സമനില തെറ്റിയവൻ
മനം തകർന്നു.
അവളെന്നെ ചതിച്ചത്രേ....
അന്യന് പ്രിയമാം
പാൽപ്പായസം തയ്യാറാക്കുമവളെ
ഞാൻ അടിച്ചു വീഴ്ത്തി.
രചന : ശിഫാൻ
Tags:
Articles
