എംഇഎസ് മെഡിക്കൽ ക്യാമ്പ് രാജാ സ്കൂളിൽ
കളൻതോട് എം ഇ എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ ,
എംഇഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി, എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എംഇഎസ് ജീവനക്കാർക്കായി സംഘടിപ്പിച്ച"ആരോഗ്യ സുരക്ഷ "മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ.ഫസൽ ഗഫൂർ നിർവഹിച്ചു.
ജില്ലയിലെ എംഇഎസ് ജീവനക്കാർ ക്കുള്ള 'സ്നേഹപൂർവ്വം' പദ്ധതിയുടെ ഉദ്ഘാടനം പ്രിവിലേജ് കാർഡ് പ്രിൻസിപ്പൾമാർക്ക് കൈമാറി അദ്ദേഹം നിർവഹിച്ചു
എം ഇ എസ് സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കുമായി നടത്തപ്പെട്ട ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജില്ലയിലെ പതിനഞ്ചോളം സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ ഈ സേവനം ഉപയോഗപ്പെടുത്തി. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ നിന്ന് ഡോ, റിയാസ് അലി ഡോ. ഉമാദേവി ഡോ. ഷഹനാസ് എന്നീ വിദഗ്ധരുടെ നേതൃത്വത്തിൽ 12 ഓളം മെഡിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ചു അവർക്ക് ആവശ്യമായ ലാബ് ടെസ്റ്റുകൾ, എക്സ്-റേ, ഇസിജി, മരുന്നുകൾ തുടങ്ങിയവ ഈ ക്യാമ്പിൽ ലഭ്യമായിരുന്നു
കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ് സൈക്കോളജിസ്റ്റ് ഡോ.സുനി യും , എമർജൻസി ലൈഫ് സപ്പോർട്ട് ക്ലാസ്സ് മെഡിക്കൽ കോളേജ് എമർജൻസി ഡിപ്പാർട്ട്മെൻറ് ടെക്നീഷ്യൻ മിസ്റ്റർ ഷംസീറും നിർവഹിച്ചു .
ഉദ്ഘാടന ചടങ്ങിൽ എംഇഎസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഹമീദ് ഫസൽ, എം ഇ എസ് ജില്ലാ പ്രസിഡണ്ട് കെ വി സലീം ,സ്കൂൾ ചെയർമാൻ പി കെ അബ്ദുല്ലത്തീഫ് സെക്രട്ടറി എം പി സി നാസർ, ട്രഷറർ കെ വി സുധീർ , പ്രിൻസിപ്പാൾ രമേശ് കുമാർ സി എസ്
എന്നിവർ പങ്കെടുത്തു
Tags:
Mavoor News

