Trending

ജെ.സി.ഐ ടോബിപ്പ് ബിസിനസ്‌ എക്സലൻസ് അവാർഡ് സമ്മാനിച്ചു :

ജെ.സി.ഐ ടോബിപ്പ് ബിസിനസ്‌ എക്സലൻസ് അവാർഡ് സമ്മാനിച്ചു :


മാവൂർ : ബിസിനസ് രംഗത്തെ മികവിന് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഏർപ്പെടുത്തിയ ടോബിപ്പ് ബിസിനസ്‌ എക്സലൻസ് അവാർഡിന് മാവുരിലെ പ്രമുഖ ബിസിനസ്സുകാരനും, പൊതുപ്രവർത്തകനുമായ ശ്രീ : വിച്ചാവ മാവൂർ അർഹനായി.


മികച്ച സംരംഭകനായ ഇദ്ദേഹം സ്വദേശത്തും വിദേശത്തുമായി ജനറൽ കാർ കൺസൾട്ടൻസി& സർവീസ്, ജൗഹറ സൂപ്പർ മാർക്കറ്റ്, കടോടി കൺവെൻഷൻ സെന്റർ ഡയറക്ടർ, ഹല അപ്പാർട്മെന്റ്സ്, റിസോർട്സ് ഗ്രൂപ്പ്‌ ഇൻ വൈത്തിരി തുടങ്ങിയ സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയും,നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബിസിനസ് രംഗത്തെ തിരക്കുകളോടൊപ്പം പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യ, പാലിയേറ്റീവ് രംഗത്തും നിറസാന്നിധ്യമാണ് ഇദ്ദേഹം.
ജെ.സി.ഐ മാവൂരിന്റെ പതിനൊന്നാമത് ഇൻസ്റ്റലേഷൻ ചടങ്ങിൽ വെച്ച് മുഖ്യാതിഥി ജെ.സി.ഐ ഇന്ത്യാ നാഷണൽ വൈസ് പ്രസിഡന്റ് ജെ.എഫ്.എസ് പ്രജിത്ത് വിശ്വനാഥൻ അവാർഡ് സമ്മാനിച്ചു.
ചടങ്ങിൽ ജെ.സി.ഐ മേഖല 21 ന്റെ അധ്യക്ഷൻ ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി, വൈസ് പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ  ആസാദ് കെ.കെ , ജെ.സി.ഐ മാവൂർ പ്രസിഡന്റ് ജെ.സി ശബാന എ.എം, ഐ.പി.പി  എച്ച്.ജി.എഫ്  മുഹമ്മദ് ഷഹീൻ തരുവറ, പാസ്റ്റ് പ്രസിഡന്റ് ജെ.എഫ്.എം ശ്രീജിത്ത്, സെക്രട്ടറി ജെ.സി  കെ.എം.എ അബ്ദുൽ നാസർ, ട്രഷറർ ജെ.സി  ഹരീഷ് കുമാർ, പ്രോഗ്രാം ഡയറക്ടർ ജെ.സി നന്ദന ബിജു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post