മാവൂർ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
സമാപനം ഞായറാഴ്ച.
മാവൂർ : മാവൂർ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വികാരി റവ. ഫാ. ജിന്റോ മച്ചുകുഴിയിൽ കൊടിയേറ്റ് നടത്തി. തുടർന്ന് വിലങ്ങാട് പള്ളി വികാരി റവ. ഫാദർ വിൽസൺ മുട്ടത്തു കുന്നേലിന്റെ കർമികത്വത്തിൽ ആഘോഷമായ വി. കുർബാന നടന്നു. ശേഷം സെമിത്തേരി സന്ദർശിക്കുകയും മരിച്ചവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. രണ്ടാം ദിവസമായി ശനിയാഴ്ച മൂന്നുമണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയും തുടർന്ന് കൂടരഞ്ഞി പള്ളി അസിസ്റ്റന്റ് വികാരി ജ്യോതിസ് ചെറുശ്ശേരിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വി. കുർബാനയും വചനസന്ദേശവും നടക്കും അതിനുശേഷം മാവൂർ ടൗണിലേക്ക് പ്രദക്ഷിണവും പള്ളിയങ്ങണത്തിൽ വെച്ച് ഫ്യൂഷനോട് കൂടിയ വാദ്യമേളങ്ങളും ഉണ്ടാവും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച താമരശ്ശേരി രൂപത വികാരി ജനറൽ ഫാദർ എബ്രഹാം വയലിലിന്റെ മുഖ്യകർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് തിരുനാൾ പ്രദിക്ഷണത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും..
Tags:
Mavoor News
