Trending

രക്തദാനത്തിൽ 100 തികച്ച് ഷക്കീർ പെരുവയൽ: മാതൃകയായി ഹോപ്പ് ജനറൽ സെക്രട്ടറി

രക്തദാനത്തിൽ 100 തികച്ച് ഷക്കീർ പെരുവയൽ: മാതൃകയായി ഹോപ്പ് ജനറൽ സെക്രട്ടറി



കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ തന്റെ നൂറാമത് രക്തദാനം നിർവ്വഹിച്ചു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ വെച്ചാണ് അദ്ദേഹം തന്റെ നൂറാമത്തെ ദാനം പൂർത്തിയാക്കിയത്.
ഇതുവരെയായി 75 തവണ എസ്.ഡി.പി (SDP) വഴിയും 25 തവണ ഹോൾ ബ്ലഡ് (Whole Blood) വഴിയുമാണ് ഷക്കീർ രക്തദാനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ രക്തദാനം നിർവ്വഹിച്ചതിനുള്ള കേരള സർക്കാരിന്റെ അവാർഡ് ഷക്കീർ നേടിയിരുന്നു.


ഷക്കീറിന്റെ നൂറാമത് രക്തദാനത്തോടനുബന്ധിച്ച് വിവിധ ഹോസ്പിറ്റലുകളിലായി നൂറു പേരുടെ രക്തദാന ക്യാമ്പയിനും ‘ഹോപ്പ്’ സംഘടിപ്പിച്ചിരുന്നു.
മേയ്ത്ര ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ക്ലിനിക്കൽ ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണൻ ഷക്കീറിന് മൊമെന്റോ നൽകി ആദരിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ ഷക്കീറിനെ പൊന്നാട അണിയിച്ചു. ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലോറി ചടങ്ങിന് സ്വാഗതം പറഞ്ഞു.
ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, നൗഷാദ് ബേപ്പൂർ, ഗിരീഷ്ബാബു ശാരദമന്ദിരം, ഷംസുദ്ധീൻ മുറമ്പാത്തി, അനിതാ ഗിരീഷ്, യൂസുഫ് പുന്നക്കൽ, ഷാജിമോൻ വെള്ളിമാട്കുന്ന്, ജാബിർ കുറ്റിച്ചിറ, സലാം ബേപ്പൂർ, ഷമീം അത്തോളി, ഷുക്കൂർ അത്തോളി, റജീന അരക്കിണർ, നിസാർ ഇടിമുഴിക്കൽ, ഹരീഷ് കാരപ്പറമ്പ്, നൗഷാദ് കല്ലായി, ഷറീജ ഒളവണ്ണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post