രക്‌തദാനത്തിൽ സെഞ്ച്വറി തികച്ച ഷക്കീറിന് പുന്നക്കലിന്റെ ആദരവ്
ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ തന്റെ രക്തദാന ജീവിതത്തിൽ 100 തികച്ചതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് പുന്നക്കൽ ടീമിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി..
പുന്നക്കൽ നാഷണൽ ലൈബ്രറി സെക്രട്ടറി ഹുസൈൻ മാഷിൽ നിന്ന് ഷക്കീർ ആദരവ് സ്വീകരിച്ചു..
100 പേരെക്കൊണ്ട് രക്തദാനം ചെയ്യിച്ചാണ് ഷക്കീർ തന്റെ 100ആം ദാനം നിർവ്വഹിച്ചത്..
പുന്നക്കൽ അൽമദ്രസത്തുൽ ഇസ്‌ലാമിയാ ഹാളിൽ നടന്ന ചടങ്ങിൽ ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഷംസുദ്ധീൻ മുറമ്പാത്തി,യൂസുഫ് പുന്നക്കൽ, ഷാജിമോൻ വെള്ളിമാട്കുന്ന്, ഷമീം അത്തോളി, ഷുക്കൂർ അത്തോളി, ഇഖ്റ ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിപ്പി, ഇഖ്റ ബ്ലഡ് സെന്റർ കോർഡിനേറ്റർ ജസിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു..
Tags:
Kozhikode News
