അരീക്കര - മണ്ണാറക്കൽ
റോഡ് പ്രവൃത്തി പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര മണ്ണാറക്കൽ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 26 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ
അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, പി.പി ഷാഹുൽ ഹമീദ്, ഇ.കെ നസീർ, ഇ കുത്തോയി, ടി.കെ നാസർ, ടി.വി ബഷീർ, എ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി ഹഫ്സ സ്വാഗതവും വി അജ്‌വദ് നന്ദിയും
പറഞ്ഞു.
Tags:
Kunnamangalam News
