Trending

കുറ്റിക്കടവ് പാലം സ്ഥലമെടുപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി

കുറ്റിക്കടവ് പാലം സ്ഥലമെടുപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി


മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ് പാലം സ്ഥലമെടുപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ഇ അഹമ്മദ് എംപിയായിരിക്കെ എംപി ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച ഒരു ഇടുങ്ങിയ പാലമാണ് ഇപ്പോൾ കുറ്റിക്കടവിൽ നിലവിലുള്ളത്. അപകടാവസ്ഥയിലുള്ള ഈ പാലത്തിൻ്റെ കൈവരികളും ഇതര ഭാഗങ്ങളും ഇടിഞ്ഞുവീണ് തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഇവിടെ പുതിയൊരു പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് സ്ഥലം ഏറ്റെടുത്ത് പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post