Trending

മഹിമയുള്ള കുടുംബം മതത്തിന് ഇമ്പം : റഹ്മത്തുള്ള സഖാഫി

മഹിമയുള്ള കുടുംബം മതത്തിന് ഇമ്പം : റഹ്മത്തുള്ള സഖാഫി


കൂളിമാട് : മഹിമയുള്ള കുടുംബങ്ങളാണ് മതത്തിന് ഇമ്പം നല്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന ജ: സെക്രട്ടരി റഹ്മത്തുള്ള സഖാഫി എളമരം പ്രസ്താവിച്ചു. കൂളിമാട്ടിൽ നടന്ന കേരള മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എ ജെ കെ തങ്ങളുടെ അധ്യക്ഷതയിൽ സ്ഥലം ഖത്തീബ് മുർശിദ് സിദ്ധീഖി ഉദ്ഘാടനം ചെയ്തു.


പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ ചേർത്തുപിടിച്ച ഹുസൈൻ സഖാഫി താത്തൂർ, കെ.കെ.ഉമ്മർ കുട്ടി കൂളിമാട്, പി.പി.അബ്ദുറഹ്മാൻ മാസ്റ്റർ മുന്നൂര്, സി.പി. അബൂബക്കർ അരയങ്കോട്, എപി അബ്ദുറഹ്മാൻ ഹാജി വെള്ളലശ്ശേരി, കെ. മുഹമ്മദ് മുസ്ല്യാർ ചിറ്റാരി പിലാക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.എ.അബ്ദുറഹ്മാൻ സഖാഫി വ്യക്തികളെ പരിചയപ്പെടുത്തി. സർക്കിൾ മെൻ്റർ അബ്ദുള്ള മാസ്റ്റർ മാവൂർ,വി.ടി.അഹമ്മദ് കുട്ടി മൗലവി, ഇ എ ലത്വീഫ്, എം നിയാസ് തങ്ങൾ സംബന്ധിച്ചു.ജമാൽ അരയങ്കോട് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post