അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തെ തകർത്തു : പി.കെ ഫിറോസ്
പെരുവയൽ: പിണറായി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തെ മുച്ചൂടും തകർത്തു കഴിഞ്ഞെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
മലയാളം സർവ്വകലാശാലക്ക് ഭൂമി വാങ്ങിയ അഴിമതിയും ശബരിമലയിലെ സ്വർണ്ണമോഷണവും ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥതയും അതിന്റെ തെളിവാണെന്നും അദ്ധേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം കുറ്റിക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.
കെ.മൂസ മൗലവി, ടി.പി മുഹമ്മദ്, എ ടി ബഷീർ, കെ.എം എ റഷീദ്, എൻ.വി കോയ,പി.പി ജാഫർ മാസ്റ്റർ, ഹബീബ് റഹ്മാൻ പെരിങ്ങൊളം, ഐ സൽമാൻ, കുഞ്ഞിമരക്കാർ മലയമ്മ, പി.കെ.ഷറഫുദ്ധീൻ, എം.സി സൈനുദ്ധീൻ, സലീം കുറ്റിക്കാട്ടൂർ, മുഹമ്മദ് കോയ കായലം, കെ ജാഫർ സാദിഖ്,
ഹാരിസ് പെരിങ്ങൊളം, നു അമാൻ കെ.എം, അൻസാർ പെരുവയൽ,
ഷഫീഖ് കെ, അൽതാഫ് എ.എം, ഷാഹുൽ ഹമീദ് കീഴ്മാട്, ഫസൽ മുങ്ങോട്ട്,
Tags:
Peruvayal News

