Trending

ഖുർആൻ പ്രകാശം പരത്തുന്ന നിയമ സംഹിത: ഡോ. ഹുസൈൻ മടവൂർ

ഖുർആൻ പ്രകാശം പരത്തുന്ന നിയമ സംഹിത:
ഡോ. ഹുസൈൻ മടവൂർ


കുവൈറ്റ്: 
മനുഷ്യന് വേണ്ടി ദൈവം അവതരിപ്പിച്ച ഖുർആൻ എന്ന നിയമസംഹിത ഏറെ ആധുനികവും എക്കാലത്തും വെളിച്ചം പകർന്നുകൊണ്ട് മനുഷ്യ നന്മയ്ക്കു വേണ്ടി  ഉയര്ന്നു നില്കുന്നതുമാണെന്ന് ഡോ ഹുസൈൻ മടവൂർ പ്രസ്താവിച്ചു. കുവൈറ്റ് ഇന്ത്യൻ ഹുദാ  സെന്റർ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യു എഛ് എൽ എസ് സംഗമത്തിൽ ഖുർആനും അധുനികതയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാകൃത കാലത്തെ മനുഷ്യർക്കു പോലുമുണ്ടായിരുന്ന കരുണയും നന്മകളും  ഇപ്പോൾ ആധുനികരെ ന്നു പറയുന്നവരിൽ കാണുന്നില്ല. 


ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ക്രൂരകൃത്യങ്ങൾ കാണുമ്പോൾ മനുഷ്യൻ സാംസ്‌കാരികമായി വളർച്ച നേടിയതായി അനുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ വസ്ത്രധാരണം വിവിധ മതങ്ങളിൽ ഏറെ സമാനതകളുണ്ടായിരിക്കെ പലർക്കും മുസ്ലിങ്ങളോടുള്ള സമീപനം നീതിരഹിതവും ഇരട്ട താപ്പുമാണെന്ന് അദ്ദേഹം വിശദീകരിച്ചു. 


ഖുർആൻ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്കളും ഉപഹാരങ്ങളും ഹുസൈൻ മടവൂർ വിതരണം ചെയതു. പരിപാടിയിൽ അർഷദ് സമാൻ സ്വലാഹി, ജൈസൽ എടവണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. എൻ. എം. അഷ്‌റഫ്‌, ഷൈലജ മുഹമ്മദ്‌, നാസ്സർ പട്ടാമ്പി, മുഹമ്മദ് അസ്‌ലം, നൗഷർ ആലപ്പുഴ, സഅദ് ഇബ്രാഹിം എന്നിവർ ഖുർആൻ പഠന അനുഭവങ്ങൾ വിവരിച്ചു.

പൊതുസമ്മേളനത്തിന് സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ക്യു എഛ് എൽ എസ് അസി സെക്രട്ടറി അബിൻസ്‌ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷനായി.

Post a Comment

Previous Post Next Post