Trending

വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്


സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും വിലയിരുത്തിയും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്.ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസില്‍ നടന്ന പരിപാടി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വികസന കാര്യത്തില്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഓളിക്കല്‍ അധ്യക്ഷനായി.


സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ നടന്നു. ഹരിത കര്‍മസേനയെയും വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. മോയോട്ട് കടവ് പാലം വഴി ബസ് റൂട്ട് അനുവദിക്കുക,മോയോട്ട് കടവില്‍ കുളിക്കടവ് അനുവദിക്കുക, മുഴുവന്‍ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കുക, രക്ഷാകര്‍തൃ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.


ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി ജയ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം സുഷമ, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ടി പുഷ്പ, റീന മാണ്ടിക്കാവില്‍, അഡ്വ. വി പി എ സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സബിത സുരേഷ്, വിദ്യുത്ലത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി സുന്ദരന്‍, അംഗങ്ങളായ ചൂലൂര്‍ നാരായണന്‍, ഭരതന്‍ മാസ്റ്റര്‍, ഇ വിനോദ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍ പി കമല, റിസോഴ്‌സ് പേഴ്‌സണ്‍ കെ സതീഷ് എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


സദസ്സിന്റെ ഭാഗമായി ജോബ് ഫെസ്റ്റും കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Post a Comment

Previous Post Next Post