Trending

പുതാളത്ത് മുക്ക് - പുത്തേരി മണ്ണിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുതാളത്ത് മുക്ക് - പുത്തേരി മണ്ണിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു


കുന്നമംഗലം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി  17 ലക്ഷം രൂപ അനുവദിച്ച പെരുവയൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ പുതാളത്ത് മുക്ക് - പുത്തേരി മണ്ണിൽ റോഡ് പ്രവൃത്തി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ടി പി മാധവൻ , മുൻ മെമ്പർ കെ അംശുമതി,  ശ്രീനിവാസൻ ചെറുകുളത്തൂർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം രാജേഷ് കണ്ടങ്ങൂർ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ എ ആർ സോമൻ നന്ദിയും പറഞ്ഞു. 
( പടം : പുതാളത്ത് മുക്ക് - പുത്തേരി മണ്ണിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവ്വഹിക്കുന്നു)

Post a Comment

Previous Post Next Post