ചെത്തുകടവ് പാലം സര്‍വ്വീസ് റോഡ് പ്രവൃത്തി
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചെത്തുകടവ് മുഹമ്മദ് അബ്ദുറഹിമാന്‍ പാലം സര്‍വ്വീസ് റോഡ് നവീകരണ പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 77.55 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. പുഴയുടെ ഭാഗം സംരക്ഷണഭിത്തി നിര്‍മ്മാണം, ഐറിഷ് ഡ്രൈന്‍, റോഡ് വൈഡനിംഗ്, കോണ്‍ക്രീറ്റ് ഡ്രൈന്‍, സൈന്‍ ബോര്‍ഡുകള്‍, ഗാര്‍ഡ് പോസ്റ്റ്, താറിംഗ് എന്നിവ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടത്തുന്നത്. ഈ റോഡിന്‍റെ നവീകരണം പൂര്‍ത്തീകരിക്കുന്നതോടെ താമരശ്ശേരി വരിട്ട്യാക്കില്‍ റോഡിലേക്കുള്ള ബൈപ്പാസായി ആയത് മാറും.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്ലാല്‍, ബ്ലോക്ക് മെമ്പര്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന വാസുദേവന്‍, കെ ഷിജു, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, എന്‍ കേളന്‍, എ.പി ഭക്തോത്തമന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.പി ഷിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത് സ്വാഗതവും അസി. എഞ്ചിനീയര്‍ എന്‍ ബൈജു നന്ദിയും പറഞ്ഞു.
Tags:
Peruvayal News
