പെരുമണ്ണ മാവൂർ പറമ്പിൽ കമ്മ്യൂണിറ്റി കുടിവെള്ള പദ്ധതിയുടെ റിപ്പയർ പൂർത്തിയാക്കി; ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മാവൂർ പറമ്പിൽ കമ്മ്യൂണിറ്റി ഇറിഗേഷൻ-കുടിവെള്ള പദ്ധതിയുടെ റിപ്പയർ ജോലികൾ പൂർത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിർവഹിച്ചു.
അഞ്ചാം വാർഡ് മെമ്പർ ഷമീർ കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പദ്ധതിയുടെ കൺവീനർ രാജേഷ് കുമാർ .എ സ്വാഗതം ആശംസിച്ചു.
റിപ്പയർ ചെയ്ത പദ്ധതിയുടെ പുനഃസമർപ്പണ ചടങ്ങിൽ, ചെയർമാൻ ജോസഫ് പി വി, ശശി.ഇ, രഞ്ജിത്ത് ദാസ്, വിലാസിനി എം പി, പ്രമ കെ എം, ഷിജു. എം പി, സുബൈദ. കെ എം, ലിയോ. എം, സുരജ് എം പി, ഷൈജു. കെ എം എന്നിവരും നിരവധി ഉപഭോക്താക്കളും പങ്കെടുത്തു.
കൃഷിക്കും കുടിവെള്ളത്തിനുമായി പ്രയോജനപ്പെടുന്ന ഈ കമ്മ്യൂണിറ്റി പദ്ധതിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത് പ്രദേശവാസികൾക്ക് ആശ്വാസമായി.
Tags:
Perumanna News
