കൊളക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനങ്ങോട് റോഡ് പ്രവൃത്തി
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കൊളക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനങ്ങോട് റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡിന്‍റെ കരിമ്പനങ്ങോട് മുതല്‍ കുറൂഞ്ഞിയില്‍ വരെയുള്ള ഭാഗം നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നേരത്തെ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി ഈ റോഡിന് 20 ലക്ഷം രൂപ അനുവദിക്കുകയും ആയതിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തതാണ്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കെ.പി സുരേന്ദ്രന്‍, സി രാജീവ്, എം.ടി മാമുകോയ, എന്‍.കെ മൊയ്തീന്‍, പി. ബാലകൃഷ്ണന്‍, പി.പി ബഷീര്‍, കെ.ടി.എ റസാക്ക് എന്നിവര്‍ സംസാരിച്ചു.
Tags:
Peruvayal News
