കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ നാലു റോഡ് പ്രവൃത്തികൾ പി.ടി.എ റഹീ എംഎൽഎ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നവീകരിക്കുന്ന നാല് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. 19 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മൂത്തോനമീത്തൽ തറോൽ റോഡ്, 15 ലക്ഷം അനുവദിച്ച എരഞ്ഞോളിമീത്തൽ റോഡ്, 20 ലക്ഷം അനുവദിച്ച മാഞ്ഞാക്കാവ് കമ്മാണ്ടിക്കടവ് റോഡ്, 15 ലക്ഷം അനുവദിച്ച കള്ളിക്കുന്ന് പീടികപ്പറമ്പ് ക്ഷേത്രം റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ സുരേഷ്ബാബു, എം ധർമ്മരത്നൻ തുടങ്ങിയവർ സംസാരിച്ചു.
Tags:
Kunnamangalam News
