Trending

കേരള പ്രവാസി സംഘം ജില്ല സമ്മേളനത്തിന് മാവൂരിൽ തുടക്കം

കേരള പ്രവാസി സംഘം ജില്ല സമ്മേളനത്തിന് മാവൂരിൽ തുടക്കം


മാവൂർ: രണ്ട് ദിവസം നീളുന്ന കേരള പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് മാവൂരിൽ തുടക്കം. നൂറുകണക്കിനുപേർ പ​ങ്കെടുത്ത പ്രകടനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. പൊതുസമ്മേളനം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഓളിക്കൽ അബ്ദുൽ ഗഫൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫിജ പുലാക്കൽ, ജില്ല ട്രഷറർ സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മഞ്ഞക്കുളം നാരായണൻ, സലീം മണാട്ട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. ഇഖ്ബാൽ സ്വാഗതവും സ്വാഗത സംഘം കൺവീനർ വിച്ചാവ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി. ലീല്ലീസ് ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post