ബ്ലോക്ക് തല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
യുവജന ശാക്തീകരണത്തിൻ്റെ ഭാഗമായി,
കോഴിക്കോട് മൈ - ഭാരതും മാവൂർ ഫെയ്മസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കായിക മത്സരങ്ങൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് ഉത്ഘാടനം ചെയ്തു. ഫുട്ബോളിൽ ജവഹർ മാവൂർ ജേതാക്കളായി. ഡയമണ്ട് മാവൂരാണ് റണ്ണർ അപ്പ്. വോളിബോളിൽ ടാസ്ക് തെങ്ങിലക്കടവ് ചാമ്പ്യന്മാരും ഡയമണ്ട് മാവൂർ റണ്ണറപ്പുമായി. 100, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ സി.കെ അഖീൽ അഹ്മദ് ഒന്നാം സ്ഥാനം നേടി. എൻ വി സായൂജിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗം ബാഡ്മിൻ്റണിൽ ഷിൻജൽ അലോഷ്യസിനാണ് ഒന്നാം സ്ഥാനം.
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ അധ്യക്ഷത വഹിച്ചു. സി.കെ അൻവർ, അഷറഫ് ചെറൂപ്പ വാർഡ് മെമ്പർമാരായ ശ്രീജ ആറ്റഞ്ചേരി മേത്തൽ, ടി. രഞ്ജിത്ത്, എന്നിവർ ആശംസാ പ്രസംഗം നടത്തി. കുന്നമംഗലം സിവിൽ എക്സൈസ് ഓഫീസർ സുജിത്ത് കുമാർ കായിക താരങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. സി കെ. അഷ്റഫ് സ്വാഗതവും എം പി മുഹമ്മദാലി നന്ദിയും പറഞ്ഞു.
Tags:
Mavoor News
