പി.ടി.എച്ച് വളണ്ടിയേഴ്സ് സംഗമം നടത്തി.
മാവൂർ : പൂക്കോയതങ്ങൾ ഹോസ്പിസ് വി കെയർ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയേഴ്സ് സംഗമം നടത്തി. ചെറൂപ്പ ഹോട്ട് ഹട്ട് മിനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് പഞ്ചായത്ത് വർക്കിംഗ് ചെയർമാൻ ടി. ഉമ്മർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പ്രമുഖ പാലിയേറ്റീവ് ട്രെയ്നർ റഷീദ് കാരക്കുന്ന് ക്ലാസ്സെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. ലത്തീഫ് മാസ്റ്റർ, സെക്രട്ടറി വി.എൻ. ഇസ്മായിൽ മാസ്റ്റർ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ 1 മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ. എം. നൗഷാദ്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മുർത്താസ്, ജന: സെക്രട്ടറി ഹബീബ് ചെറൂപ്പ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ, പ്രവാസി ലീഗ് മണ്ഡലം ജന:സെക്രട്ടറി ടി.കെ.അബ്ദുല്ലക്കോയ,വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ഷരീഫ , എന്നിവർ പ്രസംഗിച്ചു. പി.ടി.എച്ച് വർക്കിംഗ് കൺവീനർ യു.എ. ഗഫൂർ സ്വാഗതവും ട്രഷറർ കെ. ഉസ്മാൻ നന്ദിയും പറഞ്ഞു.
Tags:
Mavoor News


